വാഷിങ്ടൻ ഡി സി : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഭ്യന്തര സുരക്ഷാ വകുപ്പിനെ നയിക്കാൻ നാമനിർദ്ദേശം ചെയ്ത ക്രിസ്റ്റി എൽ. നോയിമിന്‍റെ നിയമനം സെനറ്റ് സ്ഥിരീകരിച്ചു. രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുമെന്നും യുഎസ്-മെക്സിക്കോ അതിർത്തിയിൽ കനത്ത നിയന്ത്രണം ഏർപ്പെടത്തുമെന്ന് പ്രചാരണകാലത്ത് ട്രംപ് അറിയിച്ചിരുന്നു. സെനറ്റ് അംഗീകരിച്ചതോടെ ക്രിസ്റ്റി നോയിം ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു.
ക്രിസ്റ്റിക്ക് അനുകൂലമായി സെനറ്റിൽ 59 വോട്ടുകൾ ലഭിച്ചു. എതിർപ്പ് പ്രകടിപ്പിച്ച് 34 വോട്ടുകൾക്കാണ് ലഭിച്ചത്. അതിർത്തി സുരക്ഷിതമാക്കുക, കുടിയേറ്റ നിയന്ത്രണം എന്നിവയാണ് പ്രധാന ദൗത്യമെന്ന് ക്രിസ്റ്റി വ്യക്തമാക്കി.
സൗത്ത് ഡെക്കോഡയുടെ ആദ്യ വനിതാ ഗവർണറർ, കർഷക, സൗത്ത് ഡെക്കോഡ നിയമസഭാംഗം എന്നീ നിലകളിൽ എല്ലാം ശ്രദ്ധയേമായ പ്രവർത്തനം കാഴ്ച്ചവച്ച വ്യക്തിയാണ് ക്രിസ്റ്റി.