/sathyam/media/media_files/2025/12/26/f-2025-12-26-03-58-13.jpg)
ടെക്സസ്: ബുധനാഴ്ച പുലർച്ചെ ഫോർട്ട് വർത്തിലെ കൺവീനിയൻസ് സ്റ്റോറിൽ സിനിമയെ വെല്ലുന്ന രീതിയിൽ എടിഎം കവർച്ചാശ്രമം. മോഷ്ടിച്ച എസ്‌യുവി ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രതികൾക്ക് ലക്ഷ്യം കാണാനായില്ല.
പുലർച്ചെ 3:45-ഓടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലായിരുന്നു സംഭവം. കറുത്ത ഹൂഡി, മാസ്ക്, ഓറഞ്ച് ഗ്ലൗസ് എന്നിവ ധരിച്ച രണ്ട് പേരാണ് കവർച്ചയ്ക്കെത്തിയത്. കടയുടെ ഗ്ലാസ് വാതിലുകൾ തകർത്ത ശേഷം മെറ്റൽ കേബിൾ ഉപയോഗിച്ച് എടിഎം മെഷീൻ കാറിൽ ബന്ധിപ്പിച്ചു. തുടർന്ന് കാർ ഓടിച്ച് മെഷീൻ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാൽ, വാഹനം മുന്നോട്ട് പോകുന്നതിനിടെ മെഷീൻ വേർപെട്ടുപോയി. തുടർന്ന് ഐ-30 (I-30) സർവീസ് റോഡിൽ എടിഎം ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
എടിഎം മോഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഡാലസിൽ നിന്ന് മോഷ്ടിച്ച എസ്‌യുവിയാണ് കവർച്ചയ്ക്കായി ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ വാഹനം സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സമീപ നഗരങ്ങളിൽ നടന്ന സമാനമായ മോഷണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് ജിയോവാനി റാമിറസിനെ 817-246-7070 (Ext: 420) എന്ന നമ്പറിലോ, ടാരന്റ് കൗണ്ടി ക്രൈം സ്റ്റോപ്പേഴ്‌സിനെ 817-469-ടി ഐ പി എസ് എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us