12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് യുഎസില്‍ വിലക്ക്

New Update
Fdgvgjbb

വാഷിങ്ടണ്‍: 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ വിലക്കി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അഫിഗാനിസ്ഥാന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ളിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ദിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ യുഎസില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment

അമെരിക്കയുടെ ദേശിയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ഈ 12 രാജ്യങ്ങള്‍ക്ക് പുറമേ ക്യൂബ ഉള്‍പ്പെടെയുള്ള 7 രാജ്യങ്ങള്‍ക്ക് ഭാഗിഗ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക് മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്.