വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാട്ടം: സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ കുൽക്കർണി കലിഫോർണിയ സംസ്ഥാന കമ്മീഷനിൽ

New Update
F

കലിഫോർണിയ: പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ പി. കുൽക്കർണിയെ ‘സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക് ഐലൻഡർ അമേരിക്കൻ അഫയേഴ്സ് കമ്മീഷനി’ലേക്ക് നിയമിച്ച് ഗവർണർ ഗാവിൻ ന്യൂസം. കലിഫോർണിയയിലെ ഏഷ്യൻ-പസഫിക് ഐലൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിലും നിർണ്ണായകമായ ഒരു ചുവടുവെപ്പായി ഈ നിയമനം പരിഗണിക്കപ്പെടുന്നു.

Advertisment

മഞ്ജുഷ കുൽക്കർണി നിലവിൽ ഇക്വിറ്റി അലയൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ലൊസാഞ്ചലസ് കൗണ്ടിയിലെ ഏകദേശം 16 ലക്ഷം നിവാസികളെ പ്രതിനിധീകരിക്കുന്ന 40ൽ അധികം സംഘടനകളുടെ കൂട്ടായ്മയാണിത്. 2020ൽ ഏഷ്യൻ വംശജർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ‘സ്റ്റോപ്പ് എഎപിഐ ഹേറ്റ്’ എന്ന സംഘടന സഹസ്ഥാപിച്ചു. ഇന്ന് ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമാണ്.ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായും ബ്ലൂംബെർഗ് 50 പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. 

Advertisment