ചിക്കാഗോയിൽ സി.എം.എൽ ഫുട്ബോൾ മത്സരം ഗംഭീരമായി

New Update
Bhddbnd

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജോസഫ് വാച്ചാച്ചിറ മെമ്മോറിയൽ ഫുട്ബോൾ മൽസരം ആവേശമുണർത്തി.

Advertisment

ക്ലമൻറ് നാരമംഗലം, റാം താന്നിച്ചുവട്ടിൽ എന്നീ ക്യാപ്റ്റൻമാരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത്. മിഷൻലീഗ് കോർഡിനേറ്റർ ആൻസി ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ, ലിജോ മുണ്ടപ്ലാക്കിൽ, ജോബിൻ പറമ്പടത്തുമലയിൽ, സിറിയക് കീഴങ്ങാട്ട് എന്നിവർ മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഏയ്ഡൻ കീഴങ്ങാട്ട് റഫറിയായിരുന്ന മൽസരത്തിൽ നെവിൻ പണിക്കശ്ശേരിൽ, ജോസഫ് മുളയാനിക്കുന്നേൽ എന്നിവർ ഹാട്രിക് നേടി. ക്ലമൻറ് നാരമംഗലം ക്യാപ്റ്റനായ ഗ്രീൻ റ്റീമാണ് മൽസരത്തിൽ വിജയിച്ചത്. ഇടവകയുടെ കുഞ്ഞുമിഷനറിമാരുടെ കായികവളർച്ചയ്ക്ക് അവസരമൊരുക്കിയ ഏവരെയും ഇടവകവികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു. അസി. വികാരി ഫാ. ബിൻസ്ചേത്തലിൽ സമ്മാനദാനം നടത്തി.

Advertisment