കരിമ്പ് നീര് ഉപയോഗിക്കുന്ന കൊക്ക കോള യുഎസ് വിപണിയിൽ

New Update
Bhh

കൊക്ക കോള കമ്പനി കരിമ്പ് നീര് ഉപയോഗിച്ചു തുടങ്ങി. മെക്സിക്കോയിൽ വിൽക്കുന്ന കോക്കിന്റെ അമേരിക്കൻ പതിപ്പ് വേണമെന്നു നിർദേശിച്ചത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു.

Advertisment

തിരഞ്ഞെടുത്ത യുഎസ് വിപണികളിൽ 12 ഔൺസ് ഗ്ലാസ് കുപ്പികളിൽ കെയ്ൻ ഷുഗർ ചേർത്ത കോള ലഭ്യമാകുമെന്ന് കമ്പനി വക്താവ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു പറഞ്ഞു.

ടെക്സസിൽ മെക്സിക്കോയിൽ നിന്നു വരുന്ന കോളയ്ക്കു വൻ വില്പനയുണ്ട്. കൂടുതൽ ആസ്വാദ്യകരമായ രുചിയുണ്ടെന്നു ഉപയോഗിക്കുന്നവർ പറയുന്നു.

കൊക്കോ-കോള കമ്പനി യുഎസ് വിപണിയിൽ ഇറക്കുന്ന സിംപ്ലി ലെമണേഡ്, ഗോൾഡ് പീക് ഐയ്‌സ്‌ഡ് ടീ, കോസ്റ്റ കാൻഡ് കോഫി എന്നിങ്ങനെയുളള ഉത്പന്നങ്ങളിൽ കരിമ്പ് നീര് ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്.

ഏതാനും വർഷം മുൻപാണ് വിലക്കുറവുള്ള, ഫ്രക്റ്റോസ് കൂടുതലുള്ള കോൺ സിറപ്പ് ഉപയോഗിച്ചു തുടങ്ങിയത്. അത് വിഷമാണെന്നു ആരോഗ്യ വകുപ്പ് സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ പറഞ്ഞിട്ടുണ്ട്.

Advertisment