Advertisment

വില്ലനായത് കൊടുംതണുപ്പ്: ഹൂസ്റ്റണിൽ ബസ് സ്റ്റോപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

New Update
Ftgf

ഹൂസ്റ്റൺ : കനാൽ സ്ട്രീറ്റിന് സമീപമുള്ള എൻ. സീസർ ഷാവേസിലെ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തണുപ്പ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് സൂചന.

Advertisment

മരിച്ച വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ചൂടുപിടിക്കാൻ ഇടം കണ്ടെത്താൻ കഴിയാത്ത ആളുകൾക്ക് കാറ്റിന്‍റെ തണുപ്പ് അപകടകരമാണ്.ശൈത്യകാല കാലാവസ്ഥയിൽ ഹൈപ്പോഥെർമിയ കാരണം പലർക്കും ജീവൻ നഷ്ടപ്പെടുന്നുണ്ട്. യുഎസിൽ 700 നും 1,500 നും ഇടയിൽ ആളുകൾ ഓരോ വർഷവും ഹൈപ്പോഥെർമിയ മൂലം മരിക്കുന്നത്.

Advertisment