കൊളംബിയ യൂണിവേഴ്സിറ്റി ഭരണകൂടത്തിനു $200 മില്യൺ നൽകും; $400 ഗ്രാന്റുകൾ വിട്ടു കിട്ടും

New Update
Hbbb

കൊളംബിയ യൂണിവേഴ്സിറ്റിയിൽ യഹൂദ വിദ്യാർഥികളെ സംരക്ഷിച്ചില്ല എന്ന ആരോപണത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിനു $200 മില്യൺ നൽകും. മൂന്നു വർഷം കൊണ്ട് ഈ തുക നൽകുമ്പോൾ പകരം ഭരണകൂടം തടഞ്ഞു വച്ച $400 മില്യൺ ഫെഡറൽ ഗ്രാന്റ് തിരിച്ചു നൽകും.

Advertisment

ബുധനാഴ്ച്ച ഉണ്ടായ ഒത്തുതീർപ്പിലെ വ്യവസ്ഥകൾ യൂണിവേഴ്സിറ്റി തന്നെയാണ് പുറത്തു വിട്ടത്.

പ്രവേശനത്തിൽ വംശീയ പരിഗണനകൾ നിരോധിക്കുന്ന നിയമങ്ങൾ അനുസരിക്കാമെന്നു യൂണിവേഴ്സിറ്റി ഉറപ്പു നൽകും. യഹൂദ വിദ്വേഷം ഇല്ലാതാക്കുക, ക്യാമ്പസിലെ കലാപങ്ങൾ ഒതുക്കുക എന്നീ ആവശ്യങ്ങൾക്കും യൂണിവേഴ്സിറ്റി വഴങ്ങിയെന്നു 'ന്യൂ യോർക്ക് ടൈംസ്' അറിയിച്ചു.

അമേരിക്കൻ നികുതിദായകന്റെ പണം വാങ്ങുന്ന സ്ഥാപനങ്ങൾ യഹൂദ വിദ്വേഷത്തിനും പീഡനത്തിനും ഉത്തരവാദിത്തം ഏൽക്കണമെന്നു വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ പറഞ്ഞു.

Advertisment