വാഹനങ്ങളുടെ ഹുഡ് യാത്രയ്ക്കിടയിൽ തുറന്നു പോകുന്നു എന്ന തകരാറിനെ തുടർന്നു ടെസ്‌ല 18 ലക്ഷത്തിലേറെ വാഹനങ്ങൾ തിരിച്ചു വിളിച്ചു.2021-2024 മോഡൽ 3, മോഡൽ എസ്, മോഡൽ എക്സ്, 2020-2024 മോഡൽ വൈ വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്.
വാഹനം ഓടിക്കൊണ്ടിരിക്കെ ഹുഡ് പൂർണമായി തുറന്നു ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടിയെന്നു യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻ എച് ടി എസ് എ) അറിയിച്ചു. എന്നാൽ ഇതു മൂലം അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ടെസ്‌ല അവകാശപ്പെട്ടു.
ഈ പ്രശ്നം നേരിടാൻ ടെസ്‌ല സൗജന്യ സോഫ്ട്‍വെയർ അപ്ഡേറ്റ് പുറത്തിറക്കിയെന്നു എൻ എച് ടി എസ് എ പറഞ്ഞു. അവരെ ബന്ധപ്പെടാനുളളനമ്പർ 1-888-327, 4236. വെബ്സൈറ്റ് www.nhtsa.gov.ടെസ്‌ലയെ വാഹനം ഉടമകൾക്ക് 1-877-798-3752 എന്നീ നമ്പറിൽ ബന്ധപ്പെടാം.