യുഎസിൽ രാജ്യാന്തര വിദ്യാർഥികളുടെ വീസ റദ്ദാക്കലിൽ ആശങ്ക

New Update
Cxgh

വാഷിങ്ടൻ :യുഎസിൽ രാജ്യാന്തര വിദ്യാർഥികളുടെ വീസ റദ്ദാക്കലിൽ ആശങ്ക. വീസ റദ്ദാക്കലുകളിൽ പകുതിയും ഇന്ത്യൻ വിദ്യാർഥികളെന്ന് നിയമ സംഘടനയായ ലോയേഴ്‌സ് അസോസിയേഷൻ (എഐഎൽഎ) റിപ്പോർട്ട്. വിദേശ വിദ്യാ‍ർഥികൾക്കെതിരെ യുഎസ് ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്ന നടപടികൾ ആഗോള തലത്തിൽ ആശങ്ക ഉയർത്തുന്നു. 

Advertisment

വീസ റദ്ദാക്കലുകളിൽ 50 ശതമാനം ഇന്ത്യൻ വിദ്യാർഥികളാണ്. 2023-24 അധ്യയന വർഷത്തിൽ 3.32 ലക്ഷം വിദേശ വിദ്യാർഥികളിൽഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്.

ഏകദേശം 97,556 വിദ്യാർഥികൾ, അല്ലെങ്കിൽ ഏകദേശം 29 ശതമാനം ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പ്രോഗ്രാമിലാണ് ചേർന്നിരിക്കുന്നത്. ബിരുദമെടുത്തു കഴിഞ്ഞാൽ 12 മാസം യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നതാണ് ഒപിടി പ്രോഗ്രാം. പുതിയ നടപടി ഇവരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 

Advertisment