/sathyam/media/media_files/2025/09/16/bb-2025-09-16-03-47-58.jpg)
വാഷിങ്ടൺ: യുഎസിൽ ടിക്ടോക്ക് തുടർന്നും പ്രവർത്തിപ്പിക്കാൻ ചൈനയുമായി ധാരണയിലെത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. രാജ്യത്തെ യുവാക്കൾ സംരക്ഷിക്കാൻ ആഗ്രഹിച്ച ഒരു പ്രത്യേക കമ്പനിയുമായി ധാരണയിലെത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ഇതോടെ ടിക് ടോക്ക് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സമവായത്തിലെത്തിയതായാണ് സൂചന.
രണ്ട് രാജ്യങ്ങളും പ്രാഥമികമായ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നും കരാർ അന്തിമമാക്കുന്നതിനായി ട്രംപ് വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്ന് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപുമായി ഇക്കാര്യത്തിൽ സംസാരി അദ്ദേഹം നൽകിയ മാർഗനിർദേശങ്ങൾ ചൈനീസ് പ്രതിനിധികളുമായി പങ്കുവെച്ചെന്നും ബെസെന്റ്റ് തിങ്കളാഴ്ച മാഡ്രിഡിൽ പറഞ്ഞു. ട്രംപിന്റെ നേതൃത്വവും സ്വാധീനവുംകൊണ്ടാണ് ഈ കരാർ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.