/sathyam/media/media_files/2025/11/17/x-2025-11-17-04-54-43.jpg)
ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ പ്രധാൻ ദളിത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളെ സ്വീകരിച്ചു ബിസിനസ് അവസരങ്ങൾ വർധിപ്പിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തു.
മിലിന്ദ് കാംബ്ലെ, സഞ്ജീവ് ഡാങ്കി എന്നിവർ നയിച്ച സംഘവുമായി യുഎസ്-ഇന്ത്യ സാമ്പത്തിക സഹകരണത്തിൻ്റെ ഭാഗമായി ഡി ഐ സി സി ഐയുടെ സംരംഭകർക്ക് ബിസിനസ് അവസരങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തെന്നു പ്രധാൻ എക്സിൽ കുറിച്ചു.
ശനിയാഴ്ച്ച ന്യൂ യോർക്കിൽ കോൺസൽ ജനറൽമാരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുഎസ്-ഇന്ത്യ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ എംബസികളും കോൺസലേറ്റുകളും നടത്തുന്ന ശ്രമങ്ങളിൽ മതിപ്പു രേഖപ്പെടുത്തി.
വെള്ളിയാഴ്ച്ച ജയ്‌ശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസിനെ കണ്ടിരുന്നു. ആഗോള സംഭവവികാസങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ അമൂല്യമാണെന്നു ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിക്കു യുഎൻ മേധാവി നൽകുന്ന വ്യക്തവും സ്ഥിരവുമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us