ഗാസ സമാധാന പദ്ധതിക്കു തുടർന്നും പിന്തുണ, ട്രംപിന്റെ നേതൃത്വത്തിൽ മതിപ്പെന്നു മോദി

New Update
Bvb

ഗാസയിലെ ബന്ദികളുടെ മോചനവും അവിടെ ശാശ്വത സമാധാനവും സാധ്യമാകുന്നതിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment

പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ മോദി മതിപ്പു പ്രകടിപ്പിച്ചു. "ഗാസയിൽ സമാധാന ശ്രമങ്ങൾ വ്യക്തമായ പുരോഗതി നേടുമ്പോൾ ഞങ്ങൾ പ്രസിഡന്റ് ട്രംപ് നൽകിയ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു. ബന്ദികളുടെ മോചനം ഉണ്ടാവും എന്നത് സുപ്രധാനമായ പുരോഗതിയാണ്."

ട്രംപിന്റെ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി അംഗീകാരം നൽകിയതോടെ സമാധാന പ്രതീക്ഷ ശക്തിപ്പെട്ട സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.

Advertisment