/sathyam/media/media_files/2025/08/21/vvcc-2025-08-21-03-32-09.jpg)
അമേരിക്ക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്കു രാജ്യത്തിൻറെ പ്രയോജനങ്ങൾ ലഭ്യമാവില്ലെന്നു യുഎസ് സി ഐ എസ് അറിയിച്ചു. അക്കാര്യം കർശനമാക്കാൻ നയങ്ങൾ പുതുക്കിയിട്ടുണ്ട്.
ഭീകര പ്രവർത്തനം അമേരിക്കൻ വിരുദ്ധമായി കണക്കാക്കും. യഹൂദ വിരുദ്ധ പ്രവർത്തനവും അനുവദനീയമല്ല.
ബെനിഫിറ്റുകൾക്കു അപേക്ഷിക്കുന്നവരുടെ സോഷ്യൽ മീഡിയ ബന്ധങ്ങൾ പരിശോധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
യുഎസ് സി ഐ എസ് വക്താവ് മാത്യു ട്രഗസാർ പറഞ്ഞു: "രാജ്യത്തെ പുച്ഛിക്കുന്നവർക്കും അമേരിക്കൻ വിരുദ്ധ ആദർശങ്ങൾ പ്രചരിപ്പിക്കുന്നവർക്കും അമേരിക്കൻ ബെനഫിറ്റുകൾ ലഭിക്കില്ല. അമേരിക്കൻ വിരുദ്ധതയെ വേരറുക്കുന്ന നയങ്ങളും നടപടിക്രമങ്ങളും യുഎസ് സി ഐ എസ് നടപ്പാക്കിയിരിക്കും. കർശന പരിശോധനകൾ പരമാവധി നടപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധമാണ്.
"അമേരിക്കയിൽ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അനുവാദം അവകാശമല്ല, അതൊരു പ്രത്യേക ആനുകൂല്യമാണ്."