ദമ്പതികൾ ദിവസങ്ങൾക്കുള്ളിൽ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update
Vvvb

വ്യത്യസ്ത അപകടങ്ങളിൽ ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. ഡിട്രോയിറ്റിൽ ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള ദിവസങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്. 66 കാരനായ സ്കോട്ട് ലെവിറ്റ് ചൊവ്വാഴ്ചയാണ് മരിച്ചത്.

Advertisment

ഡിസംബർ 26ന് ഡിട്രോയിറ്റിന് വടക്കുള്ള ഒരു ചെറിയ തടാകത്തിൽ മത്സ്യബന്ധനത്തിനിടെ മഞ്ഞുപാളിയിൽ വീണെന്നായിരുന്നു അപകടമെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.

ആ അപകടത്തിന് ഏകദേശം 24 മണിക്കൂറിന് ശേഷം, 66 കാരിയായ ഭാര്യ മേരി ലൂ ലെവിറ്റ് വാഹനാപകടത്തിൽ മരിച്ചു. സ്കോട്ട് ലെവിറ്റ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊച്ചുമകനും തടാകത്തിൽ വീണു. സമീപവാസിയായ ഒരാളാണ് കൗമാരക്കാനായ കുട്ടിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തകർ സ്കോട്ട് ലെവിറ്റനെ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.

Advertisment