New Update
/sathyam/media/media_files/2025/11/15/c-2025-11-15-04-09-15.jpg)
ഹൂസ്റ്റൺ: ബോണവെഞ്ചർ ഡ്രൈവിലുള്ള ഒരു വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളിൽ ഒരാൾ മറ്റേയാളെ കൊന്ന ശേഷം ജീവനൊടുക്കിയെന്നാണ് ലഭ്യമാകുന്ന സൂചനകൾ. കൊല്ലപ്പെട്ട ദമ്പതികളിലെ പുരുഷന്റെ പിതാവാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയത്ത്, 16, 11, 8 വയസ്സുള്ള മൂന്ന് കുട്ടികൾ വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.
Advertisment
പ്രാഥമിക പരിശോധന പ്രകാരം, കൊല്ലപ്പെട്ട ദമ്പതികളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് മുൻപ് കുടുംബത്തിൽ ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു. കുട്ടികൾ നിലവിൽ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us