/sathyam/media/media_files/2025/12/06/v-2025-12-06-04-08-47.jpg)
ടെക്സസ്: താങ്ക്‌സ് ഗിവിങ് ദിനത്തിൽ കാണാതായ ടെക്സാസിൽ നിന്നുള്ള വൃദ്ധ ദമ്പതികളായ ചാൾസ് ലൈറ്റ്ഫൂട്ടിന്റെയും (82) ലിൻഡ ലൈറ്റ്ഫൂട്ടിന്റെയും (81) മൃതദേഹങ്ങൾ ന്യൂ മെക്സിക്കോയിൽ കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ ട്യുകുംകാരിക്കടുത്തുള്ള ഗ്രാമീണ മേഖലയിൽ വച്ചാണ് കാർസൺ കൗണ്ടി ഷെരീഫ് ഓഫിസ് ഇവരെ കണ്ടെത്തിയത്. ദമ്പതികൾ ഹൈപ്പോതെർമിയ (ശരീരതാപം കുറയുന്നത്) ബാധിച്ചാണ് മരിച്ചതെന്ന് കരുതപ്പെടുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഇവർ സഞ്ചരിച്ച കാറിന് സമീപത്താണ് കാണപ്പെട്ടത്.
പാൻഹാൻഡിലിലെ സുഹൃത്തുക്കളെ സന്ദർശിച്ച ശേഷം ലബ്ബക്കിലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ഇവർക്കായി ‘സിൽവർ അലർട്ട്’ പുറപ്പെടുവിച്ചിരുന്നു. യാത്രക്കിടെ ഇവർ മൊബൈൽ ഫോൺ കരുതിയിരുന്നില്ലെന്നതും സുരക്ഷാ ആശങ്ക വർധിപ്പിച്ചിരുന്നു.
ദമ്പതികളുടെ മരണത്തിൽ കാർസൺ കൗണ്ടി ഷെരീഫ് ഓഫിസ് അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us