യുഎസില്‍ ഡോജിന് പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങളും കൈകാര്യം ചെയ്യാമെന്ന് കോടതി

New Update
Bvuvf

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിയോഗിച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യന്‍സിക്ക് (ഡോജ്) പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യല്‍ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Advertisment

ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കന് അമെരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇനി മുതല്‍ ഡോജിന് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ മേരിലാന്‍ഡ് ആസ്ഥാനമായുള്ള കീഴ്ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി ഉത്തരവിലൂടെ മറികടന്നത്. യുഎസ് നീതിന്യായ വകുപ്പിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് ഉത്തരവ്. എസ്എസ് എയിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഡോജിനെ തടയണമെന്നാവശ്യപ്പെട്ട് രണ്ടു തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷകഗ്രൂപ്പും കേസ് ഫയല്‍ ചെയ്തിരുന്നു.