New Update
/sathyam/media/media_files/2026/01/18/f-2026-01-18-06-01-17.jpg)
മിനസോട്ടയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്കു നേരെ പ്രതികാര നടപടി എടുക്കുന്നതിൽ നിന്നു ഐസിനെ ഫെഡറൽ ജഡ്ജ് കെയ്റ്റ് എം.മേനേൻഡസ് വിലക്കി.
Advertisment
പെപ്പർ സ്പ്രേ ഉൾപ്പെടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ജഡ്ജ് നിരോധിച്ചു. പ്രതിഷേധിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയോ അവരെ കസ്റ്റഡിയിൽ എടുക്കുകയോ പാടില്ല.
അവകാശ ലംഘനം ആരോപിച്ചു ഏതാനും ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജിയിലാണ് താത്കാലിക ഉത്തരവ്.
ഹോംലാൻഡ് സെക്യൂരിറ്റി ഉചിതമായ നടപടി എടുക്കുമെന്ന് അവരുടെ വക്താവ് അറിയിച്ചു. അപ്പീൽ പോകുമോ എന്നവർ വ്യക്തമാക്കിയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us