/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
യുഎസ് ഗവൺമെന്റ് അടച്ചു പൂട്ടിയിരിക്കുമ്പോൾ ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടുന്നതിൽ നിന്നു ട്രംപ് ഭരണകൂടത്തെ ബുധനാഴ്ച്ച കാലിഫോർണിയ നോർത്തേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജ് സൂസൻ യാവോൺ ഇൽസ്റ്റൺ തടഞ്ഞു.
"ഈ നടപടികൾ നിയമവിരുദ്ധമാണ്" എന്നു പറഞ്ഞ ജഡ്‌ജ് താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു.
നാലായിരത്തോളം ജീവനക്കാർക്ക് ട്രംപ് ഭരണകൂടം പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കെ രണ്ടു യൂണിയനുകൾ കോടതിയെ സമീപിക്കയായിരുന്നു.
സർക്കാർ ഫണ്ടിങ്ങിന്റെയും പ്രവർത്തനത്തിന്റെയും അഭാവം മുതലെടുത്താണ് ഈ പിരിച്ചു വിടൽ നടത്തുന്നതെന്നു സർക്കാർ ഫണ്ടിങ്ങിന്റെയും പ്രവർത്തനത്തിന്റെയും അഭാവം മുതലെടുത്താണ് ഈ പിരിച്ചു വിടൽ നടത്തുന്നതെന്നു ഇൽസ്റ്റൺ ചൂണ്ടിക്കാട്ടി. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നു കോടതികൾക്കു തെളിയിക്കാൻ കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഫണ്ടിങ് ബിൽ പാസാക്കാൻ വേണ്ട വോട്ടുകൾ ഡെമോക്രാറ്റുകൾ നൽകാത്തതു കൊണ്ടാണ് അടച്ചു പൂട്ടൽ വേണ്ടി വന്നതെന്ന വാദമാണ് ഭരണകൂടം ഉയർത്തുന്നത്. ഡെമോക്രാറ്റിക് ഏജൻസികൾ എന്നു സർക്കാർ വിളിക്കുന്ന ഏജൻസികളുടെ പദ്ധതികളിലാണ് അവർ കത്തി വയ്ക്കുന്നതും.
ഷട്ട്ഡൌൺ 15 ദിവസത്തിൽ എത്തുമ്പോഴാണ് ഇൽസ്റ്റൺ പിരിച്ചു വിടൽ തടയുന്നത്. സർക്കാർ തുറക്കാനുള്ള താത്കാലിക ബിൽ ഒൻപതാം തവണയും സെനറ്റിൽ പരാജയം കണ്ടു.