സ്കൂളുകളിൽ ക്ലാസ് റൂമിൽ പത്തു കല്പനകൾ പ്രദർശിപ്പിക്കണം എന്ന ടെക്സസിലെ പുതിയ നിയമത്തെ ചോദ്യം ചെയ്‌തു അമേരിക്കൻസ് യുണൈറ്റഡ് ഫോർ സെപ്പറേഷൻ ഓഫ് ചർച് ആൻഡ് സ്റ്റേറ്റ് ഉൾപ്പെടെ നിരവധി സംഘടനകൾ കോടതിയിൽ പോയി.
സെപ്റ്റംബർ 1നു നിലവിൽ വരുന്ന സെനറ്റ് ബിൽ 10 ടെക്സസിലെ പബ്ലിക് സ്കൂളുകളിൽ പഠിക്കുന്ന വിവിധ പശ്ചാത്തലത്തിൽ നിന്നുള്ള 5.5 മില്യൺ കുട്ടികളുടെ മേൽ ഒരു മതപരമായ അഭിപ്രായം അടിച്ചേൽപ്പിക്കുന്നു എന്ന് ഹർജിക്കാർ വാദിക്കുന്നു.
ടെക്സസ് സ്കൂൾ വിദ്യാർഥികളുടെ 16 കുടുംബങ്ങൾ കേസിനു പിന്നിലുണ്ട്. അവരിൽ ക്രിസ്ത്യാനികൾ, യഹൂദർ, ഹിന്ദുക്കൾ എന്നിങ്ങനെ പല തരം വിശ്വാസങ്ങൾ ഉളളവരുണ്ട്.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ കേസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.