Advertisment

അതിർത്തിയിൽ ഇന്ത്യൻ കുടുംബം തണുത്തു മരവിച്ചു മരിച്ച കേസിൽ രണ്ടു പേർ കുറ്റക്കാരാണെന്നു കോടതി

New Update
8765

യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ വംശജരായ യുവ  ദമ്പതിമാരും രണ്ടു കുട്ടികളും തണുത്തു മരവിച്ചു മരിച്ച കേസിൽ രണ്ടു പേർ കുറ്റക്കാരാണെന്നു മിനസോട്ടയിൽ കോടതി കണ്ടെത്തി. ഇന്ത്യൻ വംശജനായ ഹർഷകുമാർ രാമൻലാൽ പട്ടേൽ (29), ഫ്ലോറിഡയിൽ നിന്നുള്ള സ്റ്റീവ് ഷാൻഡ് (50) എന്നിവർ മനുഷ്യക്കടത്തു സംഘത്തിലെ അംഗങ്ങളാണ്.

Advertisment

ജഗദിഷ് പട്ടേൽ (39), ഭാര്യ വൈശാലിബെൻ (33), മകൾ വിഹാങി (11) ധാർമിക് (3) എന്നിവരാണ് യുഎസ് അതിർത്തിക്കു 12 മീറ്റർ അപ്പുറം കൊടും തണുപ്പ് താങ്ങാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയത്. ധാർമിക് ബ്ലാങ്കെറ്റിൽ മൂടി അച്ഛന്റെ കൈകളിൽ കിടപ്പായിരുന്നു.

പ്രതികൾക്ക് 20 വർഷം മുതൽ 35 വർഷം വരെ തടവ് ശിക്ഷ കിട്ടാമെന്നു ഫെർഗുസ് ഫോൾസിൽ നടന്ന വിചാരണയ്ക്ക് ശേഷം പ്രോസിക്യൂഷൻ പറഞ്ഞു. "മനുഷ്യക്കടത്തുകാരുടെ ചിന്തിക്കാൻ കഴിയാത്ത ആർത്തിയും ക്രൂരതയും ഈ വിചാരണയിൽ പ്രകടമായി," യുഎസ് അറ്റോണി ആൻഡി ലുഗാർ പറഞ്ഞു.






Advertisment