/sathyam/media/media_files/2025/10/30/ccc-2025-10-30-04-38-09.jpg)
യുഎസ് ഗവൺമെൻറ് അടച്ചു പൂട്ടലിനിടയിൽ ആയിരക്കണക്കിനു ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം കോടതി അനിശ്ചിത കാലത്തേക്കു വിലക്കി.
ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിച്ച അപേക്ഷകൾ സ്വീകരിച്ചാണ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് സൂസൻ ഇൽസ്റ്റന്റെ ഉത്തരവ്. 4,100 ജീവനക്കാർക്കു ഇതോടെ പിരിച്ചു വിടലിൽ നിന്നു സംരക്ഷണം കിട്ടി.
ആ പിരിച്ചു വിടൽ ആദ്യ ഘട്ടം മാത്രമായിരുന്നേനെ. 10,000 പേരെയെങ്കിലും പിരിച്ചു വിടുമെന്നാണ് ഓഫിസ് ഓഫ് ബജറ്റ് മാനേജ്മെന്റ് പറഞ്ഞത്.
നേരത്ത ജഡ്ജ് ഇൽസ്റ്റൻ താത്കാലിക ഉത്തരവ് നല്കിയിരുന്നു. ഈ പിരിച്ചു വിടൽ എക്സിക്യൂട്ടീവ് അധികാരം മറികടന്നുള്ളതാണെന്നും അതു കൊണ്ട് അത് നിയമവിരുദ്ധമായി മാത്രമേ കാണാനാവൂ എന്നും ജഡ്ജ് പറഞ്ഞിരുന്നു.
അമേരിക്കൻ ഫെഡറേഷൻ ഗവൺമെന്റ് എംപ്ലോയീസ് അടച്ചു പൂട്ടൽ ഉടൻ അവസാനിപ്പിക്കണമെന്നു രണ്ടു പാർട്ടികളോടും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ ഉത്തരവ്. എന്നാൽ സെനറ്റിൽ തങ്ങളുടെ വ്യവസ്ഥകൾ അവഗണിച്ച ഫണ്ടിങ് ബിൽ 13ആം തവണയും തിങ്കളാഴ്ച്ച ഡെമോക്രാറ്റിക് പിൻതുണ ലഭിക്കാതെ പരാജയപ്പെട്ടു.പിരിച്ചു വിടലിനു നിയമപരമായ ന്യായം നൽകാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് തയാറായിട്ടില്ല.
കോടതി വിധി ഫെഡറൽ ജീവനക്കാർക്കു വിജയമാണെന്നു കേസിൽ കക്ഷി ചേർന്ന അമേരിക്കൻ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്, കൗണ്ടി ആൻഡ് മുനിസിപ്പൽ എംപ്ലോയീസ് പറഞ്ഞു. ഭരണകൂടം അവരെ പിരിച്ചു വിട്ടേ തീരൂ എന്ന വാശിയിലാണ്. "ഭരണത്തിലുള്ള ശതകോടീശ്വരന്മാരെ പോലെയല്ല ഈ ജീവനക്കാർ," യൂണിയൻ പ്രസിഡന്റ് ലീ സോണ്ടേഴ്സ് പറഞ്ഞു. "അവർ സമൂഹത്തെ സേവിക്കുന്നവരാണ്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us