ട്രംപിന്റെ കുടിയേറ്റ നയത്തില്‍ കോടതിയുടെ വെട്ട്

New Update
Trump

വാഷിങ്ടണ്‍: യുഎസില്‍ രക്ഷാകര്‍ത്താക്കള്‍ ഇല്ലാതെ എത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് കസ്ററംസ് എന്‍ഫോഴ്സ്മെന്‍റ് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ട്രംപ് ഭരണ കൂടത്തിന്‍റെ നയത്തിനു തടയിട്ട് ഫെഡറല്‍ കോടതി.

ഈ വാരാന്ത്യത്തില്‍ നിരവധി കുട്ടികളെ മുതിര്‍ന്നവരുടെ തടങ്കല്‍ കേന്ദ്രങ്ങളിലേയ്ക്കു മാറ്റാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. അതാണ് പെട്ടെന്ന് ഒരു താല്‍ക്കാലിക ഉത്തരവ് ട്രംപ് ഭരണകൂടത്തിനെതിരെ പുറപ്പെടുവിക്കാന്‍ ഫെഡറല്‍ കോടതി ജഡ്ജി റുഡോള്‍ഫ് കോണ്‍ട്രെറാസിനെ പ്രേരിപ്പിച്ചത്.

നിയമാനുസൃതമല്ലാതെ രാജ്യത്തു പ്രവേശിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുക. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരെ ഓട്ടോമാറ്റിക്കായി മുതിര്‍ന്നവരുടെ തടങ്കല്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിന് ഈ ഉത്തരവ് വിലക്കേര്‍പ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ ഈ നയം 2021ല്‍ ജഡ്ജി കോണ്‍ട്രെറാസ് പുറപ്പെടുവിച്ച മുന്‍ ഉത്തരവിന്‍റെ ലംഘനം ആണെന്ന് കോടതി വിലയിരുത്തി.

കഇഋ യ്ക്ക് നല്‍കിയ താല്‍ക്കാലിക നിയന്ത്രണ ഉത്തരവ് പ്രകാരം പ്രായപൂര്‍ത്തിയായ കുട്ടികളെ തടങ്കലില്‍ അടയ്ക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. 14 വയസില്‍ കൂടുതല്‍ പ്രായമുള്ള കുടിയേറ്റക്കാരായ രക്ഷിതാക്കളില്ലാത്ത കുട്ടികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോകാന്‍ 2500 ഡോളര്‍ പ്രോത്സാഹനമായി നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ മാസം ഗ്വാട്ടിമാലയില്‍ നിന്നും യുഎസിലേയ്ക്ക് തനിച്ചെത്തിയ കുട്ടികളെ നാടുകടത്താന്‍ ശ്രമിച്ചപ്പോഴും മറ്റൊരു ഫെഡറല്‍ ജഡ്ജി അത് തടഞ്ഞിരുന്നു. അന്ന് കുറച്ചു കുട്ടികളെ വിമാനത്തില്‍ കയറ്റി തിരിച്ചയച്ചിരുന്നു. അതിനു ശേഷമായിരുന്നു ആ ഉത്തരവ് വന്നത്.

രക്ഷാകര്‍ത്താക്കള്‍ ഇല്ലാതെ അതിര്‍ത്തി കടന്ന് എത്തുന്ന കുട്ടികളെ യുഎസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചര്‍ച്ചയുടെ ഭാഗമാണ് ഈ പുതിയ തടങ്കല്‍ നയം. ഈ വിഷയം രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരിക്കുകയാണ് ഇപ്പോള്‍.: യുഎസില്‍ രക്ഷാകര്‍ത്താക്കള്‍ ഇല്ലാതെ എത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് കസ്ററംസ് എന്‍ഫോഴ്സ്മെന്‍റ് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ട്രംപ് ഭരണ കൂടത്തിന്‍റെ നയത്തിനു തടയിട്ട് ഫെഡറല്‍ കോടതി.

Advertisment

ഈ വാരാന്ത്യത്തില്‍ നിരവധി കുട്ടികളെ മുതിര്‍ന്നവരുടെ തടങ്കല്‍ കേന്ദ്രങ്ങളിലേയ്ക്കു മാറ്റാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. അതാണ് പെട്ടെന്ന് ഒരു താല്‍ക്കാലിക ഉത്തരവ് ട്രംപ് ഭരണകൂടത്തിനെതിരെ പുറപ്പെടുവിക്കാന്‍ ഫെഡറല്‍ കോടതി ജഡ്ജി റുഡോള്‍ഫ് കോണ്‍ട്രെറാസിനെ പ്രേരിപ്പിച്ചത്.

നിയമാനുസൃതമല്ലാതെ രാജ്യത്തു പ്രവേശിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുക. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരെ ഓട്ടോമാറ്റിക്കായി മുതിര്‍ന്നവരുടെ തടങ്കല്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിന് ഈ ഉത്തരവ് വിലക്കേര്‍പ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ ഈ നയം 2021ല്‍ ജഡ്ജി കോണ്‍ട്രെറാസ് പുറപ്പെടുവിച്ച മുന്‍ ഉത്തരവിന്‍റെ ലംഘനം ആണെന്ന് കോടതി വിലയിരുത്തി.

കഇഋ യ്ക്ക് നല്‍കിയ താല്‍ക്കാലിക നിയന്ത്രണ ഉത്തരവ് പ്രകാരം പ്രായപൂര്‍ത്തിയായ കുട്ടികളെ തടങ്കലില്‍ അടയ്ക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. 14 വയസില്‍ കൂടുതല്‍ പ്രായമുള്ള കുടിയേറ്റക്കാരായ രക്ഷിതാക്കളില്ലാത്ത കുട്ടികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോകാന്‍ 2500 ഡോളര്‍ പ്രോത്സാഹനമായി നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ മാസം ഗ്വാട്ടിമാലയില്‍ നിന്നും യുഎസിലേയ്ക്ക് തനിച്ചെത്തിയ കുട്ടികളെ നാടുകടത്താന്‍ ശ്രമിച്ചപ്പോഴും മറ്റൊരു ഫെഡറല്‍ ജഡ്ജി അത് തടഞ്ഞിരുന്നു. അന്ന് കുറച്ചു കുട്ടികളെ വിമാനത്തില്‍ കയറ്റി തിരിച്ചയച്ചിരുന്നു. അതിനു ശേഷമായിരുന്നു ആ ഉത്തരവ് വന്നത്.

രക്ഷാകര്‍ത്താക്കള്‍ ഇല്ലാതെ അതിര്‍ത്തി കടന്ന് എത്തുന്ന കുട്ടികളെ യുഎസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചര്‍ച്ചയുടെ ഭാഗമാണ് ഈ പുതിയ തടങ്കല്‍ നയം. ഈ വിഷയം രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരിക്കുകയാണ് ഇപ്പോള്‍.

Advertisment