യുഎസിൽ നിന്നു അയച്ച ക്രിമിനൽ ലഖ്വിന്ദർ കുമാറിനെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു

New Update
Jjsj

ഹരിയാനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സംഘ അംഗം ലഖ്വിന്ദർ കുമാറിനെ യുഎസ് ഇന്ത്യയിലേക്കയച്ചു. ശനിയാഴ്ച്ച ഡൽഹിയിൽ വിമാനം ഇറങ്ങിയ ഉടൻ ഹരിയാന പോലീസ് അയാളെ അറസ്റ്റ് ചെയ്തു.

Advertisment

ലോറൻസ് ബിഷ്ണോയ് സംഘത്തിൽ അംഗമാണ് കുമാറെന്ന് സി ബി ഐ അറിയിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ അയാൾക്കു വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു. പണം പിടുങ്ങൽ, ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കൽ, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്.

സി ബി ഐ അഭ്യർഥന മാനിച്ചു ഇന്റർപോൾ കുമാറിനെതിരെ റെഡ് നോട്ടീസ് ഇറക്കിയിരുന്നു. ആഗോള അന്വേഷണത്തിനുള്ളതാണ് ഈ നോട്ടീസ്.

കഴിഞ്ഞ മാസം സി ബി ഐ ഹരിയാന തേടിയിരുന്ന കുറ്റവാളി മൈൻപാൽ ഥിലയെ കംബോഡിയയിൽ നിന്നു ഇന്ത്യയിൽ എത്തിച്ചിരുന്നു. അയാളെ പിന്നീട് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ഗുജറാത്തിൽ കള്ളപണം വെളുപ്പിച്ചെന്ന കേസിൽ പിടികിട്ടേണ്ടിയിരുന്ന ഹർഷിത് ബാബുലാൽ ജയിനെ കഴിഞ്ഞ മാസം യു എ ഇ ഇന്ത്യയിലേക്ക് അയച്ചു.

Advertisment