/sathyam/media/media_files/2025/06/22/donald-trump-2025-06-22-03-33-22.jpg)
വാഷിങ്ടണ്‍: വന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് യുഎസ്. ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കാതെ വന്നതോടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്തംഭിക്കും. ഇതോടെ യുഎസ് സര്‍ക്കാര്‍ ഔപചാരികമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.
വോട്ടെടപ്പില്‍ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടികള്‍ക്ക് സമവായത്തിലെത്താനാവാതെ വന്നതോടെയാണ് യുഎസ് പ്രതിസന്ധിയിലാവുന്നത്. നിര്‍ത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ് ഹൗസ് നിരസിക്കുകയായിരുന്നു.
ഇതോടെ 5 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ താല്‍കാലിക അവധിയില്‍ പോകേണ്ടി വരും. എന്നാല്‍ താല്‍കാലിക അവധിയില്‍ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന് ട്രംപിന്‍റെ ഭീഷണിയുമുണ്ട്.
- dated 03 Oct 2025