/sathyam/media/media_files/2025/10/21/ccc-2025-10-21-03-52-52.jpg)
ന്യൂയോർക്ക്: സിഎസ്ഐ ജൂബിലി മെമ്മോറിയൽ ചർച്ച് ഓഫ് ന്യൂയോർക്ക് (147 ക്യാമ്പബെൽ ആവേ, വിലിസ്റ്റോൺ പാർക്ക്, എൻ വൈ 11596) വില്ലിസ്റ്റൺ പാർക്ക് വാർഷിക കൺവൻഷൻ ഒക്ടോബർ 24, 25 തീയതികളിൽ (വെള്ളി, ശനി) നടക്കുമെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.
'ക്രിസ്തുവിൽ ജീവിക്കുക' എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ പ്രമേയം. കൺവൻഷനിൽ എപ്പിഫനി മാർത്തോമ്മാ സഭാ വികാരി റവ. ഡോ. പ്രമോദ് സെഖറിയ മുഖ്യ പ്രഭാഷകനായി ദൈവവചനം പ്രസംഗിക്കും.
ആദ്യദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരം 7:30നും വൈകുന്നേരം 7:30നും രണ്ടാമത്തെ ദിവസമായ ശനിയാഴ്ച്ച വൈകുന്നേരം 6:30നും യോഗങ്ങൾ നടക്കും.
ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്, യുവജനങ്ങൾക്കും യുവ കുടുംബങ്ങൾക്കുമായി പ്രത്യേക സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. കൺവൻഷനിൽ പങ്ക് ചേർന്ന് ദൈവവചനം കേൾക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിച്ചു.
വിവരങ്ങൾക്ക് :റവ . സാം എൻ. ജോഷ്വാ (വികാരി) – (516) 746-4173 സാജു സാം (സെക്രട്ടറി) - (516) 727-3795
കോ-ഓർഡിനേറ്റേഴ്‌സ് : തോമസ് വർഗീസ് (516-225-1878), കോശി (718-314-8171)