Advertisment

ഡാലസിൽ 14 കാരിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

New Update
Cf fvhnk

ഡാലസ്: 14 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്. ജെന്നിഫർ സമോറ എസ്പാർസ എന്ന 14 കാരിയെയാണ് കാണാതായത്. ജനുവരി 31ന് വൈകുന്നേരം 7.25 ന് ലാരിമോർ ലെയ്‌നിലെ 5400 ബ്ലോക്കിലുള്ള വീട്ടിൽ നിന്ന് കുട്ടി ഇറങ്ങുന്നതായി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Advertisment

ജെന്നിഫറിന് 4 അടി 11 ഇഞ്ച് ഉയരവും 110 പൗണ്ട് ഭാരവുമുണ്ട്. തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിക്കുള്ളത്. കാണാതായ സമയത്ത് പിങ്ക് ടീ-ഷർട്ടും ചാരനിറത്തിലുള്ള സ്വെറ്റ് പാന്റും കറുത്ത ചെരിപ്പുമായിരുന്നു വേഷം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 911 അല്ലെങ്കിൽ (214) 671-4268 എന്ന നമ്പറിൽ ഡാലസ് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Advertisment