ഡാലസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ ജനുവരി 31ന്

New Update
F

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ടാക്സ് സെമിനാർ ജനുവരി 31ന്. പുതിയ നികുതി നിയമങ്ങൾ, ഫയലിങ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യക്തമായ ധാരണ നൽകുന്നതിനായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

Advertisment

ജനുവരി 31ന് വൈകുന്നേരം 3:30 മുതൽ 5:00 വരെ. സ്ഥലം: 3821 ബ്രോഡ്വേ ബ്ലവ്ഡ്, ഗാർലൻഡ്, ടി എക്സ് 75043. മുൻ ഐആർഎസ് ഓഡിറ്ററായ ഹരി പിള്ള സിപിഎ സെമിനാറിന് നേതൃത്വം നൽകും. ഏറ്റവും പുതിയ നികുതി നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ, സ്മാർട്ട് പ്ലാനിങ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിർദേശങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് നാഗനൂലിൽ, ഷിജു എബ്രഹാം , മൻജിത് കൈനിക്കര എന്നിവരുമായി ബന്ധപ്പെടുക. 

Advertisment