ഡാലസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന്

New Update
Ggf

ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു.

Advertisment

ഡാലസ്–ഫോർത്ത്‌വോർത്ത് (ഡി എഫ് ഡബ്ല്യൂ) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കും. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയിൽ അരങ്ങേറും. ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

കേരളപ്പിറവി ആഘോഷത്തിൽ മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും.സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജും വൊളന്റിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേത്ര്വത്വം നൽകുന്നു. എല്ലാ മലയാളികളെയും ഡാലസ് കേരള അസോസിയേഷൻ ക്ഷണിക്കുന്നതായി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: പ്രദീപ് നാഗനൂലിൽ, സെക്രട്ടറി: മൻജിത് കൈനിക്കര.

Advertisment