/sathyam/media/media_files/2025/11/03/f-2025-11-03-03-40-54.jpg)
ഡാലസ്: ഡാലസ് കേരള അസോസിയേഷൻ നവംബർ 1ന് കേരളപ്പിറവി ആഘോഷിച്ചു. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാലസ് കേരള അസോസിയേഷന്റെ പ്രസിഡന്റ്റ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി.താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, വിവിധ സംഗീത പ്രകടനങ്ങൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു. ഇത്തവണത്തെ കേരളപ്പിറവി ആഘോഷത്തിൽ മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
സംഘഗാനം: മനോജ് കൃഷ്ണൻ ആൻഡ് ടീം, മോഹിനിയാട്ടം: തപസ്യ സ്കൂൾ ഓഫ് പെർഫോമിങ് ആർട്‌സ് (കൊറിയോഗ്രാഫി: ദിവ്യസനൽ), സെമി ക്ലാസിക്കൽ ഡാൻസ്: ടീം നാദ്യം (നൃത്തസംവിധാനം: വിനീത), കുച്ചിപ്പുടി: ഗുരുപറമ്പറ സ്‌കൂൾ ഓഫ് ആർട്സ് (നൃത്തസംവിധാനം: മഞ്ജു മഞ്ജു, ഹേമ മാലിനി), ഒപ്പന: ഡാലസ് മൊഞ്ചാത്തീസ് (നൃത്തസംവിധാനം: ദീന റോഡ്രിഗസ്), തിരുവാതിര: ടീം നവരസ (നൃത്തസംവിധാനം: ഇന്ദു അനൂപ്), ഭരതനാട്യം: ഇസിപിഎ (നൃത്തസംവിധാനം: വാണി ഈശ്വർ), മാപ്പിളപാട്ടുകൾ, നാടൻ നൃത്തം : ടീം നാട്യഗൃഹ (നൃത്തസംവിധാനം: സുമ സിബിൽ), സെമി ക്ലാസിക്കൽ ഡാൻസ്: ടീം ഉൽസവം (കൊറിയോഗ്രാഫി: അഞ്ജു മനോജും ടീം), മാർഗം കളി: റിഥം ഓഫ് ഡാലസ്.
ഈ സാംസ്കാരിക വിരുന്ന് സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും അസോസിയേഷൻ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു. മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്, എഡിറ്റർ ദീപക് രവീന്ദ്രൻ എന്നിവർ വൊളന്റിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി മഞ്ജിത് കൈനിക്കരയും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് എന്നിവർ എംസിമാരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us