ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം: ബിനോയ് വിശ്വം എം പി മുഖ്യാതിഥി

New Update
rtttttttttttttttfh

ടെക്സാസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ് 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമാ ഇവൻറ് സെന്റർ ഫാര്മേഴ്സ് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി മുൻ മന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം എം പി പങ്കെടുക്കും. കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട വോളണ്ടിയേഴ്സ് മീറ്റിങ്ങിലാണ് ഓണാഘോഷ പരിപാടികളെ കുറിച്ച് പ്രസിഡന്റ് നാഗനൂലിൽ വിശദീകരിച്ചത് . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ പറഞ്ഞു.

ആയിരത്തിലധികം പേർക്ക് ഇലയിട്ട് ഓണസദ്യ വിളമ്പുമെന്നു സെക്രെട്ടറി മഞ്ജിത് കൈനിക്കര പറഞ്ഞു മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ് ആണ് വളണ്ടിയേഴ്സ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത് വോളണ്ടിയേഴ്‌സിന്റെ ചുമതലകളെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു ഓണം പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ബോബൻ കൊടുവത്ത് ഐ സി ഇ സി പ്രസിഡണ്ട് ഷിജു അബ്രഹാം അസോസിയേഷൻ ഭാരവാഹികളായ ജെയ്സി ജോർജ് ,സാബു മാത്യു രാജൻ ഐസക്ക് സിജു വി ജോർജ് ,ജോർജ് ജോസഫ് വിലങ്ങോലിൽ , ദീപു രവീന്ദ്രൻ ,പീറ്റർ നെറ്റോ ,ദീപു രവീന്ദ്രൻ ,ബേബി കൊടുവത്തു ,ഡിംപിൾ ജോസഫ് ,സാബു അഗസ്റ്റിൻ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു അസോസിയേഷൻ ആർട്സ് ക്ലബ് ഡയറക്ടർ സുഭി ഫിലിപ്പ് പരിപാടിയുടെ മോഡറേറ്ററായിരുന്നു ട്രഷറർ ദീപക് നായർ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

Advertisment
Advertisment