ഡാലസ് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 30ന്

New Update
Ggff

ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി അസോസിയേഷൻ തിരുവോണം ആഘോഷിക്കുന്നു. ഓഗസ്റ്റ് 30ന് കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് തിരി കൊളുത്തുന്ന ഓണാഘോഷ ചടങ്ങിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും.

Advertisment

പരമ്പരാഗത ക്ഷേത്രവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങിൽ ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമാ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജുഡി ജോസ് ഉൾപ്പെടെയുള്ള വിവിധ മതസാംസ്കാരിക നേതാക്കൾ ഓണസന്ദേശങ്ങൾ നൽകും.

കേരളത്തിലെ തിരഞ്ഞെടുത്ത അഞ്ച് അനാഥകേന്ദ്രങ്ങളിൽ തിരുവോണദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ സദ്യയൊരുക്കും. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.

അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്കൊപ്പം കേരളീയ തനിമയിൽ കേരളത്തിൽ നിന്നുമെത്തിയ പാചകവിദഗ്ദ്ധർ ഇരുപത്തിരണ്ട് വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയുമുണ്ട്. ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ജൂഡി ജോസ് 4053260190, സൈജു വർഗീസ് 6233377955, ബിജു ലോസൺ 9723420568, ഡക്സ്റ്റർ ഫെരേര 9727684652, ഷാജി ആലപ്പാട്ട് 2142277771

Advertisment