വാഹനപകടത്തിന് ശേഷം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു; ഡാളസിൽ പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

New Update
G

ഡാലസ്: വാഹനപകടത്തിന് ശേഷം സംഭവം സ്ഥലത്ത് വച്ച് വിവരങ്ങൾ നൽകാതെയും പരുക്കേറ്റവരെ സഹായിക്കാതെയും രക്ഷപ്പെട്ട കേസിലെ പ്രതിക്ക് റോക്ക്‌വാൾ കൗണ്ടി ജൂറി 20 വർഷം തടവ് ശിക്ഷ വിധിച്ചു. ജേസൺ ആരോൺ സ്മിത്തിനെ(46)യാണ് കോടതി ശിക്ഷച്ചത്. കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കാൻ ജൂറിക്ക് 10 മിനിറ്റിൽ താഴെ സമയം മാത്രമാണ് വേണ്ടിവന്നത്.

Advertisment

2023 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. റോവ്‌ലെറ്റിൽ വച്ച് ജേസൺ ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ജേസൺ രക്ഷപ്പെട്ടു. തുടർന്ന് റോക്ക്‌വാൾ പൊലീസ് ഇയാളുടെ വാഹനം കണ്ടെത്തി നിർത്താൻ ശ്രമിച്ചപ്പോൾ, ജേസൺ ലൈറ്റുകളും സൈറണുകളും അവഗണിച്ച് അമിതവേഗത്തിലും നിയമം തെറ്റിച്ചും ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ഇയാൾ സ്വന്തം വീട്ടിലെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment