4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാലസ് പൊലീസ്

New Update
Hgcyuh

 4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നും ഡാലസ് പൊലീസിന്റെ നിർദേശം.

Advertisment

മുൻപ് രണ്ട് ഔൺസിൽ താഴെ കഞ്ചാവ് കൈവശം വച്ചിരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദേശം. പ്രൊപ്പോസിഷൻ ആർ നടപ്പിലാക്കുന്നതിലൂടെ, കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഡാലസ് പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർച്ചിങ് ഓർഡറുകൾ നൽകുന്നുണ്ട്. 'ഡാലസ് ഫ്രീഡം ആക്ട്' എന്നും പിന്തുണയ്ക്കുന്നവർ വിളിക്കുന്ന പ്രൊപ്പോസിഷൻ ആർ, നവംബറിലെ തിരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടോടെ പാസായി.

കഴിഞ്ഞ വർഷം, മുൻ ഡാലസ് പൊലീസ് മേധാവി എഡ്ഡി ഗാർസിയ ഈ നിർദേശം പൊതു സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ടെക്സസ് നിയമപ്രകാരം, രണ്ട് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വയ്ക്കുന്നത് 180 ദിവസം വരെ തടവും 2,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന ക്ലാസ് ബി കുറ്റകൃത്യമാണ്. രണ്ട് മുതൽ നാല് ഔൺസ് വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ഒരു വർഷം വരെ തടവും 4,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന ക്ലാസ് എ കുറ്റകൃത്യമാണ്.

Advertisment