/sathyam/media/media_files/2025/12/14/g-2025-12-14-05-14-02.jpg)
ഡാലസ്: ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി പൂർവ വിദ്യാർഥി അസോസിയേഷന്റെ (അലുംനി അസോസിയേഷൻ) ഈ വർഷത്തെ വാർഷിക സമ്മേളനം 2025 ഡിസംബർ 28ന്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 6:30ന് സൂം പ്ലാറ്റ്‌ഫോം വഴിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിന്റെ മുഖ്യ വിഷയം ' റെയ്ഗ്നിന്റെ ദി വിഷൻ ആൻഡ് മിഷൻ മൈൻഡ്സെറ്റ്' (ദർശനവും മിഷൻ മനോഭാവവും വീണ്ടും ജ്വലിപ്പിക്കുക) എന്നതാണ്. നിലവിലെ ലോക സാഹചര്യങ്ങളിൽ ശുശ്രൂഷയുടെ പ്രസക്തി പൂർവ വിദ്യാർഥികളെ ഓർമിപ്പിക്കാനും, അവരുടെ ശുശ്രൂഷാ മേഖലകളിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഈ സംഗമം വേദിയാകും. ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽനിന്നു ലഭിച്ച പരിശീലനവും അറിവും ലോകമെമ്പാടുമുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും അനുഭവങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാണിത്.
സമ്മേളനത്തിൽ പാസ്റ്റർ ടിങ്കു തോംസൺ മുഖ്യ അതിഥിയായി പങ്കെടുക്കും. കൂടാതെ പാസ്റ്റർമാരായ ഡോ. എബ്രഹാം തോമസ്, ഡോ. ജോസഫ് ഡാനിയേൽ, ഡോ. തോമസ് മുല്ലക്കൽ എന്നിവരും വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.
സൂം ഐഡി: 874 3766 0854. മീറ്റിങ്ങിന് പാസ്‌വേർഡ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ തോമസ് ജോൺ (214) 500-8566, സജിത്ത് സ്കറിയാ (516) 547-3363, ബാബു പി സൈമൺ (214) 735 -3999 എന്നിവരുമായി ബന്ധപ്പെടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us