ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിക്ക് മികച്ച ഇടവക അവാര്‍ഡ്

New Update
Tfgff

ഡാളസ്: ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിക്ക് 2024-ലെ മികച്ച ഇടവക അവാര്‍ഡ് ലഭിച്ചു. മാതൃകാപരമായ സാമ്പത്തിക മാനേജ്മെന്റും മികച്ച പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ച ഇടവകകള്‍ക്ക് നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം നല്‍കുന്ന അംഗീകാരമാണിത്.

Advertisment

ജൂലൈ 27 നു ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ ഇടവക വികാരി റവ റെജിന്‍ രാജുവില്‍ നിന്നും 2024 വര്‍ഷത്തെ ട്രസ്റ്റിമാരായ എബി തോമസ് വിനോദ് ചെറിയാന്‍,വൈസ് പ്രസിഡന്റ് കുരിയന്‍ ഈശോ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

അക്കൗണ്ടുകളുടെ കൃത്യമായ സൂക്ഷ്മപരിശോധന, സമയബന്ധിതമായി ഓഡിറ്റ് ചെയ്ത 501(സി) സാമ്പത്തിക രേഖകള്‍ സമര്‍പ്പിക്കല്‍, ശക്തമായ സാമ്പത്തിക സ്ഥിതി നിലനിര്‍ത്തല്‍ എന്നിവ ഈ അവാര്‍ഡിനായുള്ള പ്രധാന മാനദണ്ഡങ്ങളായിരുന്നു. ഇടവകാംഗങ്ങളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയും സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment