ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഡാലസ് പൊലീസ് ഓഫിസർ ഗബ്രിയേൽ ബിക്സ്ബി (29) മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ ടെക്സസിലെ യൂണിയൻ വാലിയിൽ നിന്ന് ഏകദേശം ഒന്നര മൈൽ തെക്ക് സ്റ്റേറ്റ് ഹൈവേ 276 യിലാണ് അപകടം നടന്നത്.
ഓഫിസർ ഗബ്രിയേൽ ബിക്സ്ബിയുടെ മോട്ടോർ സൈക്കിൾ ഹോണ്ട അക്കോർഡുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 85 വയസ്സുള്ള ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.