കൗണ്ടി ജഡ്ജി കെ.പി ജോർജിനെതിരെ അന്വേഷണം തുടരുമെന്ന് ഡിഎ ഓഫീസ്

New Update
Bhfcbjj

ടെക്സസ് : കൗണ്ടി ജഡ്ജി കെ.പി ജോർജിനെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കി ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ്. സ്ഥാനാർഥി എന്ന നിലയിൽ തന്റെ വ്യക്തിത്വത്തെ തെറ്റായി പ്രതിനിധീകരിച്ചതിന് ജഡ്ജിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയിൽ കേസ് വാദിക്കുന്നത് തുടരുമെന്ന് ഓഫീസ് അറിയിച്ചു.

Advertisment

2022 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദ്വേഷ പ്രസംഗത്തിന് ഇരയായതായി വരുത്തിത്തീർക്കാൻ സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് വ്യാജ വംശീയ പരാമർശങ്ങൾ സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുറ്റം. ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് താരാൽ പട്ടേലിനെതിരെ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ജോർജിനെതിരെ കുറ്റം ചുമത്തിയത്. കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് നടത്തിയ പ്രചാരണ വേളയിലും പട്ടേലിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു.

Advertisment