ടെക്സസിലെ എലിമെന്ററി പബ്ലിക് സ്കൂളുകളിൽ ബൈബിൾ പഠിപ്പിക്കാനുളള തീരുമാനം വെള്ളിയാഴ്ച്ച സ്റേറ് ബോർഡ് ഓഫ് എജുക്കേഷൻ അംഗീകരിച്ചു. അടുത്ത വർഷം മുതൽ തീരുമാനം നടപ്പാക്കുന്ന സ്കൂളുകളിൽ ഒരു വിദ്യാർഥിക്കു $40 വീതം ഇതിനായി ലഭിക്കും.ബൈബിൾ യുഎസ് ചരിത്രത്തിന്റെ കാതലായ സവിശേഷതയാണെന്ന വാദത്തിലാണ് ഈ തീരുമാനം.
പഠനം സമ്പുഷ്ടമാക്കാൻ അതു സഹായിക്കും.പല വിശ്വാസങ്ങളിൽ ഉള്ളവർ പഠിക്കുന്ന സ്കൂളുകളിൽ ഇത് പ്രശ്നമുണ്ടാക്കുമെന്നു എതിർക്കുന്നവർ പറയുന്നു. മതപരിവർത്തന ശ്രമങ്ങൾ ഉണ്ടാവാം. ഫസ്റ്റ് അമെൻഡ്മെന്റിന്റെ ലംഘനവുമാണെന്ന് അവർ വാദിക്കുന്നു.
ടെക്സസ് ഗവർണർ ഗ്രെഗ് ഐബട്ട് പറഞ്ഞു: "ബൈബിൾ പഠനം നമ്മുടെ കുട്ടികൾക്കു ചരിത്രം, കല, സമൂഹം, സാഹിത്യം, മതം എന്നിവയെ കുറിച്ച് മെച്ചപ്പെട്ട ധാരണ നൽകും. യുഎസ് ഭരണഘടന ഒപ്പു വച്ചത്, സിവിൽ റൈറ്സ് പ്രസ്ഥാനം, അമേരിക്കൻ വിപ്ലവം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മെച്ചപ്പെട്ട അറിവ് ലഭിക്കും.
ബൈബിൾ ആധാരമായ പഠനം കൊണ്ടുവരുന്ന ആദ്യ യുഎസ് സ്റ്റേറ്റ് ആണ് ടെക്സസ്. എന്നാൽ ഒക്ലഹോമ, ലൂയിസിയാന തുടങ്ങിയ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ അധിഷ്ഠിത വിദ്യാഭ്യാസം വേണമെന്ന വ്യവസ്ഥയുണ്ട്. പത്തു കല്പനകൾ സ്കൂളുകളിൽ നടപ്പാക്കണമെന്ന് അവിടെ നിയമമുണ്ട്.
ടെക്സസിലെ അഞ്ചു മില്യൺ പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ പഠനം നിയന്ത്രിക്കുന്നത് 11 റിപ്പബ്ലിക്കന്മാരും നാലു ഡെമോക്രറ്റുകളും ഉൾപ്പെട്ട സ്റ്റേറ്റ് ബോർഡ് ഓഫ് എജുക്കേഷൻ ആണ്. 8-7 വോട്ടിനാണ് ഈ തീരുമാനം എടുത്തത്.