Advertisment

ഡികാൽബ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ട്രക്ക് അപകടത്തെ തുടർന്ന് മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
8765r4edfghj

ഇല്ലിനോയ്‌ : പെറി റോഡിന് തെക്ക് റൂട്ട് 23-ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി മരിച്ചു.

Advertisment

പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, ക്രിസ്റ്റീന മുസിൽ (35) എന്ന് ഡെപ്യൂട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ഡെപ്യൂട്ടി മസിൽ തൻ്റെ ഫോർഡ് എക്സ്പ്ലോറർ സ്ക്വാഡ് കാറിനുള്ളിൽ ഇരിക്കുകയായിരുന്നു,ഡെപ്യൂട്ടി, പെറി റോഡിന് സമീപം റൂട്ട് 23 ൻ്റെ വലതു വശത്തു രാത്രി 10:40 ന് തൊട്ടുമുമ്പ് പാർക്ക് ചെയ്തിരുന്നതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് കരുതുന്നു.

കെൻവർത്ത് ട്രക്ക്, റോഡ്‌വേയിൽ നിന്ന് തെന്നി പോയി, ഡെപ്യൂട്ടി സ്‌ക്വാഡ് കാർ പിന്നിൽ ഇടിക്കുകയായിരുന്നു. മാരകമായ പരുക്കുകളോടെ മുസിലിനെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പട്രോളിംഗിലും മറ്റു വിവിധ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഷെരീഫിൻ്റെ ഓഫീസിലെ അഞ്ച് വർഷത്തെ വെറ്ററൻ ആയിരുന്നു മുസിൽ എന്ന് ഷെരീഫ് ആൻഡി സള്ളിവൻ പറഞ്ഞു.നാല് വർഷം സൈനിക ഓഫീസറായും അവർ ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചു. അതിനുമുമ്പ്, 2008 മുതൽ 2009 വരെ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചു.

സംഭവത്തിൽ ട്രക്ക് ഡ്രൈവ കസ്റ്റഡിയിലെടുത്തതായി ട്രക്ക് ഡ്രൈവറുടെ ഭാര്യ പറഞ്ഞു. അപകടത്തെ കുറിച്ച് ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസും ഡികാൽബ് കൗണ്ടി കൊറോണർ ഓഫീസും അന്വേഷണത്തിലാണ്. 

Christina Musil
Advertisment