പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് പൗരത്വമുള്ളവരെ നാടുകടത്തുന്നതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ, പുത്രൻ ബാരണ് എന്നിവർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും നാട് കടത്തണമെന്ന് പ്രോഗ്രസീവ് അഡ്വക്കസി പ്ലാറ്ഫോം മൂവ്ഓൺ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ നയങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബവും ഉൾപെടണം എന്നതാണ് ആവശ്യം.
സ്ലോവേനിയൻ വംശജയായ മെലാനിയയുടെ 'അമ്മ യുഎസിലല്ല ജനിച്ചതെന്നു അവർ ചൂണ്ടിക്കാട്ടി. അങ്ങിനെയെങ്കിൽ ആദ്യത്തെ ബോട്ടിലോ വിമാനത്തിലോ അവരെ കയറ്റി അയക്കണം.
മെലാനിയയെ നാടുകടത്തണമെന്നു കാലിഫോർണിയ ഡെമോക്രാറ്റിക് റെപ്. മാക്സിൻ വാട്ടേഴ്‌സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
യുഗോസ്ലാവിയയിൽ ജനിച്ച മെലാനിയ യുഎസ് പൗരത്വം നേടിയത് 2006ലാണ്. യുഎസ് നാച്ചുറലൈസ്‌ഡ് സിറ്റിസൺ ആയ ആദ്യത്തെ പ്രഥമവനിത. യുഎസിനു പുറത്തു ജനിച്ച രണ്ടാമത്തെ പ്രഥമ വനിതയും.
2018ൽ ട്രംപ് ഭരിക്കുമ്പോൾ മെലാനിയ മാതാപിതാക്കളെ ഗ്രീൻ കാർഡുകൾക്കു സ്പോൺസർ ചെയ്തിരുന്നു. പിന്നീട് പൗരത്വത്തിനും. പിതാവ് വിക്ടർ നാവ്‌സ് ട്രംപ് കുടുംബത്തിന്റെ പരിപാടികളിൽ പങ്കെടുക്കാറുണ്ട്.