ഒഹായോ ഗവർണർ മത്സരത്തിൽ രാമസ്വാമിക്കെതിരെ ഡെമോക്രാറ്റ് ആക്ടൻ മുന്നേറ്റം നടത്തി

New Update
H

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്യ പിന്തുണ നേടിയ ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമി പോളിംഗിൽ പിന്നിലാവുന്നു. എമേഴ്സൺ കോളജ് ഈയാഴ്ച്ച നടത്തിയ സർവേയിൽ രാമസ്വാമി 45% പിന്തുണ നേടിയപ്പോൾ ഡെമോക്രാറ്റിക് എതിരാളിയും മുൻ ഹെൽത്ത് ഡയറക്റ്ററുമായ ആമി ആക്ടൻ 46% നേടുന്നു.

Advertisment

ഗണ്യമായ മുൻതുക്കം ഉണ്ടായിരുന്ന രാമസ്വാമിക്കു കെണിയാവുന്നത് ട്രംപിന്റെ സാമ്പത്തിക നയങ്ങളാണെന്ന സൂചനയാണ് കാണുന്നത്. ഓഗസ്റ്റിൽ ഏറെ പിന്നിൽ നിന്ന ആക്ട‌ൻ കുതിച്ചപ്പോൾ 7% ആണ് ഉയർന്നത്. രാമസ്വാമിക്കാവട്ടെ 4% പിന്തുണ നഷ്ടമായി.

സർവേയിൽ 3.3% പിഴവ് സാധ്യതയുണ്ടെങ്കിലും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ച രാമസ്വാമി പിന്നിലാവുന്നത് ഇതാദ്യമാണ്.

ഓഗസ്റ്റിൽ രാമസ്വാമിക്ക് 44% സ്ത്രീകൾ പിന്തുണ നൽകിയപ്പോൾ ആക്ടനു 42% ഉണ്ടായിരുന്നുവെന്നു പോളിംഗ് ഡയറക്ടർ സ്പെൻസർ കിംബൽ പറഞ്ഞു. പുരുഷന്മാരിൽ 54% രാമസ്വാമിയെയും 36% ആക്ടനെയും പിന്തുണച്ചു. നാലു മാസം കഴിഞ്ഞപ്പോൾ പക്ഷെ സ്ത്രീകളിൽ 56% ആക്ടന്റെ കൂടെയായി. രാമസ്വാമിയുടെ പിന്തുണ 37% ആയി കുറഞ്ഞു.

പുരുഷന്മാരിൽ ഇപ്പോഴും രാമസ്വാമിക്കു മുൻതൂക്കമുണ്ട്: 55-35%.

സെനറ്റിലേക്കു റിപ്പബ്ലിക്കൻ ജോൺ ഹെസ്റ്റഡും ഡെമോക്രാറ്റ് ഷെറോഡ് ബ്രൗണും തമ്മിൽ കടുത്ത മത്സരമാണ് കാണുന്നത്.

സർവേയിൽ 44% പേരുടെ മുഖ്യ ആശങ്ക സമ്പദ് വ്യവസ്ഥയെ കുറിച്ചായിരുന്നു. ജനാധിപത്യം നേടിരുന്ന ഭീഷണി 13%, ആരോഗ്യ രക്ഷ 11% പാർപ്പിട വില 9% എന്നിങ്ങനെയാണ് മറ്റു വിഷയങ്ങൾ.

Advertisment