/sathyam/media/media_files/2025/10/17/dff-2025-10-17-04-15-04.jpg)
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ ഡെമോക്രാറ്റിക് റെപ്. ജിന ഹിനോസോജസാ 2026ലെ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഓസ്റ്റിൻ നഗരത്തെ പ്രതിനിധീകരിച്ചു അഞ്ചു തവണ നിയമസഭയിലെത്തിയ ഹിനോസോജസാ, വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളിൽ ഗവർണർ ഗ്രെഗ് ആബട്ടിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സ്കൂൾ വൗച്ചർ പദ്ധതികളിൽ. പബ്ലിക് സ്കൂളുകൾക്ക് ശക്തമായ പിന്തുണയുമായി പ്രചാരണത്തിൽ മേൽകൈ നേടാനാണ് ഹിനോസോജസ ലക്ഷ്യമിടുന്നത്.
"പണക്കാരും കോർപ്പറേറ്റുകളും വില വർധിപ്പിക്കുകയും ആരോഗ്യപരിചരണത്തിൽ നിന്നു നാം അകറ്റപ്പെടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ, ഗവർണറായ ആബട്ട് ഇവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്," എന്നായിരുന്നു ഹിനോസോജസയുടെ പ്രചാരണ വീഡിയോയിലുളള ആഹ്വാനം.
ഹിനോസോജസയുടെ മത്സരപ്രഖ്യാപനത്തോടെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരം കടുക്കും. മറ്റ് സ്ഥാനാർത്ഥികളിൽ ഹൂസ്റ്റണിലെ ബിസിനസുകാരനായ ആൻഡ്രൂ വൈറ്റ്, റാഞ്ചറും ഫയർഫൈറ്ററുമായിരുന്ന ബോബി കോൾ, ബെൻജമിൻ ഫ്ലോറസ് (ബേ സിറ്റി കൗൺസിൽ അംഗം) എന്നിവരാണ്.
ആബട്ടിന് ശക്തമായ സാമ്പത്തിക പിന്തുണയുണ്ട്. "ജനങ്ങളുടെ കാര്യങ്ങൾക്കായി ഞാൻ മത്സരിക്കും" എന്ന് ഹിനോസോജസ പറഞ്ഞു.
ഹിനോസോജസ ബുധനാഴ്ച ബ്രൗൺസ്ഫില്ലിൽ നടത്തിയ റാലിയിലൂടെയാണ് ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചത്.