നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കൽ; ട്രംപിനെതിരെ കടുത്ത നിലപാടുമായി ഡെമോക്രാറ്റിക് ഗവർണർമാർ

New Update
Gggg

വാഷിങ്ടൻ: ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവർണർമാർ. ഡെമോക്രാറ്റിക് ഗവർണേഴ്‌സ് അസോസിയേഷൻ തയാറാക്കിയ കത്തിൽ ഒപ്പിട്ടുകൊണ്ട് മിക്ക ഡെമോക്രാറ്റിക് ഗവർണർമാരും ട്രംപിന്റെ നീക്കത്തെ "അധികാര ദുർവിനിയോഗം" എന്നാണ് വിശേഷിപ്പിച്ചത്.

Advertisment

നിയമപാലനത്തിനായി സൈന്യത്തെ വിന്യസിക്കുന്നത് അനാവശ്യവും നിയമവിരുദ്ധവുമാണെന്ന് കത്തിൽ ഗവർണർമാർ ചൂണ്ടിക്കാട്ടി. ഇല്ലിനോയിസ്, മേരിലാൻഡ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അവിടത്തെ ഗവർണർമാരുടെ അനുമതിയില്ലാതെ സൈന്യത്തെ അയക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം രാജ്യത്തെ നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്നും അവർ ആരോപിച്ചു.

വാഷിങ്ടൻ, ലൊസാഞ്ചലസ് എന്നിവിടങ്ങളിൽ ട്രംപ് സൈന്യത്തെ വിന്യസിക്കുകയും ഷിക്കാഗോ പോലുള്ള ഡെമോക്രാറ്റിക് നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഈ സൈനിക വിന്യാസങ്ങൾ നിയമ നിർവഹണത്തിൽ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും യു.എസ്. രാജ്യത്ത് കുറ്റകൃത്യങ്ങൾ മൊത്തത്തിൽ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപ് സർക്കാരിന്റെ ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ നീക്കമായാണ് ഈ സൈനിക വിന്യാസ ഭീഷണികളെ ഗവർണർമാർ കാണുന്നത്. അതേസമയം, ഡെമോക്രാറ്റുകൾ "പ്രസിദ്ധിക്ക് വേണ്ടി കളിക്കുന്നവരാണെന്നും" കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കുന്നതിന് പകരം തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ ആരോപിച്ചു. ഈ കത്തിൽ ഹവായ്, കണക്റ്റിക്കട്ട്, അരിസോന, മിനസോട്ട എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഒപ്പിട്ടിട്ടില്ല.

Advertisment