New Update
/sathyam/media/media_files/2025/04/26/E92Ug9lHAwSqvCA5oNUz.jpg)
ട്രംപ് ഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തെന്നു വ്യാഖ്യാനിക്കപ്പെടുന്ന മത്സരത്തിൽ ഫ്ളോറിഡയുടെ രണ്ടാം നഗരമായ മയാമിയിൽ മേയർ സ്ഥാനം ഡെമോക്രാറ്റ് എയ്ലീൻ ഹിഗിൻസ് നേടി. ചൊവാഴ്ച്ച നടന്ന റൺ-ഓഫ് മത്സരത്തിൽ ഹിഗിൻസ് 59.46% നേടിയപ്പോൾ റിപ്പബ്ലിക്കൻ എമിലിയോ ഗോൺസാലസ് വെറും 40.54 ശതമാനത്തിലേക്ക് ഒതുങ്ങി.
Advertisment
ജോർജിയ സ്റ്റേറ്റ് ഹൗസിലേക്കു ഡെമോക്രാറ്റുകൾ സ്പെഷ്യൽ ഇലക്ഷൻ ജയിച്ചതിനു പിന്നാലെ ഡെമോക്രാറ്റുകൾ ഈ റിപ്പബ്ലിക്കൻ കോട്ടയും പിടിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് പറഞ്ഞു: "എനിക്ക് അതത്ര കാര്യമല്ല. പ്രസിഡന്റ് എന്ന നിലയ്ക്ക് എത്ര മികച്ച ജോലി ചെയ്താലും ഇടക്കാല വോട്ടുകൾ തോൽക്കും."
2026 ഇടക്കാല തിരഞ്ഞെടുപ്പിന്റെ സൂചനയായാണ് ഈ ഫലങ്ങളെ നിരീക്ഷകർ കാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us