/sathyam/media/media_files/2025/09/25/ggg-2025-09-25-05-23-23.jpg)
അരിസോണയിലെ ഏഴാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നടന്ന സ്പെഷ്യൽ ഇലെക്ഷനിൽ ഡെമോക്രാറ്റുകൾ വിജയം കൊയ്തതോടെ യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം അഞ്ചായി കുറഞ്ഞു: 219-214.
വോട്ടെണ്ണൽ പൂർത്തിയായില്ലെങ്കിലും ഡെമോക്രാറ്റുകൾ സീറ്റ് നിലനിർത്തി എന്നാണ് പ്രൊജക്ഷൻ. ഡെമോക്രാറ്റിക് റെപ്. റോൾ ഗ്രിജൽവയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ അദ്ദേഹത്തിന്റെ്റെ പുത്രി അഡെലിട്ട ഗ്രിജൽവ തോല്പിച്ചത് റിപ്പബ്ലിക്കൻ ഡാനിയൽ ബുട്ടിയറസിനെയാണ്.
പിമ കൗണ്ടി സൂപ്പർവൈസർ ആയിരുന്ന അഡെലിട്ട ഗ്രിജൽവ സഭയിൽ എത്തുന്നതോടെ സ്പീക്കർ മൈക്ക് ജോൺസൺ പുതിയ വെല്ലുവിളി നേരിടും. ഇപ്പോൾ തന്നെ നിർണായക നിയമനിർമാണത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്ത അവസ്ഥയാണ്. വായ്‌പാ പരിധി, എപ്സ്റ്റീൻ ഫയലുകൾ തുടങ്ങിയ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നതയുണ്ട് താനും. വെറും രണ്ടു വോട്ട് നഷ്‌ടമായാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കേവല ഭൂരിപക്ഷം തികയില്ല.
നേരത്തെ വിർജിനിയയിൽ ഡെമോക്രാറ്റുകൾ ഒരു സ്പെഷ്യൽ ഇലക്ഷൻ ജയിച്ചിരുന്നു. ഈ വർഷം തന്നെ ടെക്സസിലും ടെന്നസിയിലും ഓരോന്നുണ്ട്. ടെക്സസിൽ ഡെമോക്രാറ്റ് റെപ്. സിൽവെസ്റ്റർ ടെർണർ മാർച്ചിൽ മരിച്ച ഒഴിവാണുള്ളത്. ടെന്നസിയിലെ സീറ്റ് റിപ്പബ്ലിക്കൻ റെപ്. മാർക്ക് ഗ്രീൻ രാജിവച്ചതോടെയാണ് ഒഴിവായത്.