/sathyam/media/media_files/2026/02/02/v-2026-02-02-05-00-37.jpg)
ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു യുഎസിലെ രണ്ടു ഡസൻ നഗരങ്ങളിൽ ഹിന്ദു അമേരിക്കൻ പൗരന്മാർ റാലികൾ നടത്തി.
യുഎസ് ജനപ്രതിനിധികളും അന്താരാഷ്ട്ര സംഘടനകളും നടപടി എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ലോസ് ഏഞ്ജലസ്, പ്രിൻസ്റ്റൺ, ഷിക്കാഗോ, ബേ ഏരിയ, ഡിട്രോയിറ്റ്, ടാമ്പാ തുടങ്ങിയ നഗരങ്ങളിൽ പ്രകടനങ്ങളിൽ നടന്നു.
ബംഗ്ലാദേശിൽ വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്നു സംഘാടകർ പറഞ്ഞു. "ഇത് നിർത്താൻ ശബ്‌ദമുയർത്തണം."ഫെബ്രുവരി 9നു യുഎസ് കോൺഗ്രസിൽ ബംഗ്ളാദേശ് വിഷയം ചർച്ച ചെയ്യുന്നുണ്ട്.
ജനപ്രതിനിധികൾക്കു മുന്നിൽ വിഷയം അവതരിപ്പിക്കാൻ ഓൺലൈൻ പെറ്റീഷൻ തയാറാക്കിയെന്നു കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ വക്താവ് പറഞ്ഞു.
നിരപരാധികളായ ഹിന്ദുക്കളെ പ്രാകൃതമായി ആക്രമിക്കയാണെന്നു എഫ് ഐ എ ഷിക്കാഗോയും നാഷണൽ ഇന്ത്യ ഹബ്ബും പറഞ്ഞു. അവർ ഇലിനോയ് ഷോൺബർഗിൽ പ്രകടനം നടത്തി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരിതം ലോകത്തെ അറിയിക്കാനാണ് റാലികൾ നടത്തിയതെന്നു ഹിന്ദുപാക്ട് പറഞ്ഞു.നിരപരാധികളെ കൊന്നൊടുക്കുമ്പോൾ നിശബ്ദത പാലിക്കാൻ ആവില്ലെന്ന് അവർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us