/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
യുഎസ് പ്രസിഡൻ്റ് ഡോണൾഡ്ട്രംപ് അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികൾ എടുത്തിട്ടും 2025ൽ ഓരോ 20 മിനിട്ടിലും അതിർത്തിയിൽ ഒരു ഇന്ത്യക്കാരനെ വീതം പിടികൂടിയെന്നു കണക്ക്. 2025 ജനുവരിക്കും ഡിസംബറിനും ഇടയിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി) 23,830 ഇന്ത്യൻ ഇല്ലീഗൽസിനെ പിടികൂടി.
2024മായി നോക്കുമ്പോൾ ഇത് വളരെ കുറവായിരുന്നു. 85,119 പേരെ 2024ൽ പിടിച്ചു. 2025ൽ കുറഞ്ഞെങ്കിലും ഇന്ത്യക്കാർ ഏറ്റവുമധികം ഇല്ലീഗൽസ് കടന്നു വരുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുകളിൽ തന്നെയുണ്ട്.
അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ഇന്ത്യക്കാരിൽ അധികവും അവിവാഹിതരായ ചെറുപ്പക്കാരാണ്. മെച്ചപ്പെട്ട വരുമാനമാണ് അവരുടെ ലക്ഷ്യം.
അതിർത്തിയിൽ ഒറ്റപ്പെട്ടു വരുന്ന കുട്ടികൾ ആശങ്കയാവുന്നുവെന്നു യുഎസ് ഏജൻസികൾ പറയുന്നുണ്ട്.
എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും യുഎസിന്റെ സാമ്പത്തിക ആകർഷണം അനധികൃതരുടെ വരവിനു ഇടയാക്കുന്നു. അത് പൂർണമായും നിർത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ചു 'ടൈംസ് ഓഫ് ഇന്ത്യ' പറയുന്നു.
അക്കാര്യത്തോടു ഇന്ത്യൻ അധികൃതരും യോജിക്കുന്നു. ഗുജറാത്തികളുടെ ഇടയിൽ നിന്നാണ് ഏറ്റവുമധികം ഇല്ലീഗൽസ് വരുന്നത്.
ലഹരി കടത്തുകാർ കൂടി പ്രവേശിക്കുന്ന മെക്സിക്കൻ അതിർത്തി ഇപ്പോൾ ഇന്ത്യക്കാർക്കു പ്രിയംകരമല്ല.
അധികപേരും കാനഡ വഴി പ്രവേശിക്കാനാണ് ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us