മാംദാനിയുടെ നയങ്ങൾ ഫെഡറൽ അധികൃതർ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നു ധില്ലൻ

New Update
B

ന്യൂ യോർക്ക് സിറ്റി മേയർ സോഹ്രാൻ മാംദാനിയുടെ നയങ്ങൾ ഫെഡറൽ അധികൃതർ സൂക്ഷ്മ‌മായി നിരീക്ഷിക്കുമെന്നു യുഎസ് അസിസ്റ്റന്റ് അറ്റോണി ജനറൽ ഹർമീത് ധില്ലൻ താക്കീതു നൽകി. മതപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കും.

Advertisment

യഹൂദ വിദ്വേഷം സംബന്ധിച്ച് മുൻ മേയർ ഔദ്യോഗിക എക്സ് ഹാന്ഡിലിൽ പോസ്റ്റ് ചെയ്തിരുന്ന നിർദേശങ്ങൾ മാംദാനി നീക്കം ചെയ്‌തതിൽ പരാതി ഉണ്ടായതു മൂലമാണ് ഈ താക്കീതുണ്ടായത്. "ഞങ്ങൾ അന്വേഷിക്കയും കേസെടുക്കുകയും ആവശ്യം വരുമ്പോൾ കുറ്റം ചുമത്തുകയും ചെയ്യും," ധില്ലൻ പറഞ്ഞു.

അതേ സമയം, യഹൂദ വിദ്വേഷം നേരിടാൻ മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ റദ്ദാക്കിയതിനെ ന്യായീകരിച്ച മാംദാനി പറഞ്ഞു: "ഞാൻ വിദ്വേഷത്തെ ശക്തമായി എതിർക്കും. യഹൂദർക്കു സംരക്ഷണം നൽകുമെന്ന വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യും."

യഹൂദ വിദ്വേഷത്തിനു അന്താരാഷ്ട്ര നിർവചനമായി കരുതപ്പെടുന്ന ഐ എച് ആർ എ നിർവചനം ആഡംസ് ഉത്തരവിൽ ഉയർത്തിയിരുന്നതു റദ്ദാക്കപ്പെട്ടു. സിനഗോഗുകളുടെ മുന്നിൽ പ്രകടനങ്ങൾ നിരോധിച്ച ആഡംസ് ഇസ്രയേലിനെ ബഹിഷ്കരിക്കുന്ന പ്രസ്ഥാനത്തെ സിറ്റി ഉദ്യോഗസ്ഥർ പിന്തുണയ്ക്കാൻ പാടില്ല എന്ന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.അതെല്ലാം മാംദാനി ആദ്യ ദിവസം തന്നെ റദ്ദാക്കി.

Advertisment